മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ
1587662
Friday, August 29, 2025 6:43 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനിൽനിന്ന് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റിലായി. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദീജാപൂര് ജില്ലയില്‍ ബലിജോലെയില് നജീറുല്‍ ഹഖി (31)നെയാണ് കോട്ടയം റെയില്‍വേ പോലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ നാലോടെ സ്റ്റേഷനിലെ വിശ്രമമുറിയില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ഇന്നലെ നാഗമ്പടം റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.