വൻമരം കടപുഴകി വീണ് അഞ്ചു വാഹനങ്ങൾ തകർന്നു
1587447
Thursday, August 28, 2025 11:41 PM IST
ഈരാറ്റുപേട്ട: വൻമരം കടപുഴകി വാഹനങ്ങളുടെ മേൽ ഒടിഞ്ഞു വീണ് വാഹനങ്ങൾ തകർന്നു. ഈരാറ്റുപേട്ട വടക്കേക്കരയിൽ പോലീസ് ക്വാർട്ടേഴ്സിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മരത്തിനടിയിൽ നാല് കാറുകളും ഒരു ബൈക്കും കുടുങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.