കെവി കനാൽ ശുചീകരണം തുടങ്ങി
1587668
Friday, August 29, 2025 6:55 AM IST
വൈക്കം: ചെളിയും മാലിന്യങ്ങളും പോളയും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട കെവി കനാൽ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കി. കനത്ത തോതിൽ ചെളി അടിഞ്ഞും മരങ്ങൾ കടപുഴകിവീണും കനാലിലെ നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു.മാലിന്യങ്ങൾ അടിഞ്ഞ് തോട്ടുവക്കം പാലത്തിനടിയിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയിലായിരുന്നത് ദീപികയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കെവി കനാലിലെ മാലിന്യം നീക്കി നീരൊഴുക്കു ശക്തമാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. തലയോലപ്പറമ്പ്, കല്ലറ, ഉദയനാപുരം പഞ്ചായത്തിലെ കർഷകർക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ഉൾപ്രദേശത്തെ ജനങ്ങളുടെ വെള്ളപ്പൊക്ക കെടുതികളുടെ രൂക്ഷത കുറക്കാനും കെവി കനാൽ ആഴംകൂട്ടി ശുചീകരിച്ചതുമൂലംകഴിയും.