തലയോലപ്പറമ്പിൽ കാർഷിക ഗ്രാമോത്സവം നാളെ
1587669
Friday, August 29, 2025 6:55 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്തിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടെയും സഹകരണത്തോടെ നടത്തുന്ന സമൃദ്ധി -2025 കാര്‍ഷിക ഗ്രാമോത്സവം നാളെ രാവിലെ എട്ടിന് ആരംഭിക്കും. കാര്‍ഷിക വിപണന പ്രദര്‍ശന വേദികള്‍, വിഷയാധിഷ്ഠിത, കലാ, സാംസ്കാരിക സംഗമം, ബിരിയാണി ചലഞ്ച്,ഭക്ഷണ, പാനീയ കൗണ്ടറുകള്‍ എന്നിവ മേളയുടെ ഭാഗമായുണ്ടാകും.11.30ന് ഗ്രാമോത്സവം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനംചെയ്യും.
ചെയര്മാന് റവ.ഡോ. ബെന്നി മാരാപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍ ആമുഖ പ്രസംഗം നടത്തും. സി.കെ. ആശ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ്, കൈക്കാരന് തങ്കച്ചന് കളമ്പുകാട്,ജനറല്‍ കണ്‍വീനര്‍ ഇമ്മാനുവേല്‍ അരയത്തേല്‍, ഷേര്‍ളി ജോസ് വേലിക്കകത്ത് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
വൈകുനേരം 6.30ന് ചലച്ചിത്രനടന്‍ ജയന് ചേര്‍ത്തല കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.സിസ്റ്റര്‍ മെര്ലിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും.സുഭാഷ് പുഞ്ചക്കോട്ടില്‍, ജെറിന് പാറയില്‍ എന്നിവര്‍ പ്രസംഗിക്കും.
31ന് രാവിലെ 9.30ന്‍ഫാ.ജോസ് കൊളുത്തുവള്ളിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് മികച്ച കര്‍ഷകരെ ആദരിക്കും. റിന്സണ് പന്നിക്കോട്ടില്‍, ആന്റണി കളമ്പുകാടന്‍ എന്നിവര്‍ പ്രസംഗിക്കും.11ന് ഹരിത കര്‍മസേന അംഗങ്ങളെ ഡോ.ജോസ് പുഞ്ചക്കോട്ടില്‍ ആദരിക്കും. വൈകുന്നേരം ആറിന് സഹവികാരി ഫാ. ആല്‍ജോ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും.
വികാരി റവ. ഡോ.ബെന്നി ജോണ്‍ മാരാംപറമ്പില്‍, ഫാ.ജോസ് കൊളുത്തുവള്ളില്‍,സഹവികാരി ഫാ. ആല്‍ജോ കളപ്പുരയ്ക്കല്‍, ഇമ്മാനുവേല്‍ അരയത്തേല്‍, കൈക്കാരന്മാരായ റിന്സന്പന്നിക്കോട്ടില്, തങ്കച്ചന് കളമ്പുകാട് എന്നിവര്‍ നേതൃത്വം നല്‍കും.