ഇത്തിത്താനം പള്ളിയില്‍ ഇടവകത്തിരുനാള്‍
1587677
Friday, August 29, 2025 6:58 AM IST
ഇത്തിത്താനം: ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണവും ഇടവക തിരുനാളും 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും. 31ന് വൈകുന്നേരം നാലിന് വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട് കൊടിയേറ്റും. തുരുത്തി ഫെറോനാപള്ളി വികാരി ഫാ. ജേക്കബ് ചീരംവേലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെ തീയതികളില്‍ രാവിലെ ആറിനും വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന. വിവിധ ദിവസങ്ങളില്‍ ഫാ. വില്‍സണ്‍ ചാവറക്കുടിലില്, ഫാ. മാത്യു വടക്കേടത്ത്, ഫാ. ജേക്കബ് അഞ്ചുപങ്കില്‍, റവ.ഡോ. സാവിയോ മാനാട്ട്, റവ.ഡോ. സിറിയക് വലിയകുന്നുംപുറം, റവ.ഡോ. ജോസ് തെക്കേപ്പുറത്ത്, ഫാ. ആന്റണി പോരൂക്കര, ഫാ. ആന്‍സിലോ തുരുത്തിപ്പറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് വൈകുന്നേരം 4.30ന് മോണ്‍. ജോണ്‍ തെക്കേക്കര ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. ഫാ. ആന്റണി കാച്ചാംകോട്, ഫാ. ഡെന്‍സി മുണ്ടുനടയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ആറിന് പള്ളിയില്നിന്നാരംഭിച്ച് കുതിരപ്പടി, കല്ലുകടവ്, ചാലച്ചിറവഴി തിരുനാള്‍ പ്രദക്ഷിണം.
തുടര്‍ന്ന് ആകാശവിസ്മയം, താളമേള പ്രദര്‍ശനം, ആദ്യഫലലേലം. അഞ്ചിന് വൈകുന്നേരം വിശുദ്ധകുര്‍ബാനയ്ക്കുശേഷം പൂര്‍വികസ്മരണ, 6.45ന് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികള്‍, ഏഴിന് വൈകുന്നേരം അഞ്ചിന് ഗാനസന്ധ്യ.