അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു
1587671
Friday, August 29, 2025 6:55 AM IST
കോട്ടയം: അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ അയ്യന്‍കാളിയുടെ 162-ാം ജന്മദിനാഘോഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ പട്ടികജാതി സമൂഹത്തെ പരിഗണിക്കാത്തത് ഇവരോടു കാണിച്ച വഞ്ചനയാണെന്നും ഈ ഫണ്ട് പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ ലൈഫ് അടക്കമുള്ള ഭവന പദ്ധതികളിലുള്ള പരാതികള്‍ക്കു പരിഹാരം കാണാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാസഭ പ്രസിഡന്റ് എസ്. ബാബു അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കോട്ടയം മുനിസിപ്പല്‍ ചെയര്പേഴ്സന് ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മുട്ടമ്പലം ശ്രീകുമാര്‍,
ഓര്‍ഗനെെസിംഗ് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി എസ്. കണ്ണന്, മഹിളാസമാജം സംസ്ഥാന പ്രസിഡന്റ്, രാധാമണി പൊന്നന്, വൈസ് പ്രസിഡന്റ് മഞ്ജു ചന്ദ്രബാബു, ഖജാന്‍ജി ശോഭന ഗോപി, ജോയിന്റ് സെക്രട്ടറി അമ്മിണി സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.