മുട്ടുചിറ, കടുത്തുരുത്തി പള്ളികളിൽ എട്ടുനോമ്പ് തിരുനാള്‍
1587667
Friday, August 29, 2025 6:55 AM IST
മുട്ടുചിറ: റൂഹാദ്കുദിശാ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. നോമ്പ് ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കൊപ്പം ദൈവമാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം അഞ്ചിന് റംശ, 5.30ന് നൊവേന, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം എന്നീ തിരുക്കർമ ങ്ങൾ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലു മുതലും എട്ടിന് തിരുനാള്‍ ദിനം മുഴുവനും പരിശുദ്ധ അമ്മയുടെ മുടി എഴുന്നള്ളിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.
ഒന്നിന് രോഗീദിനമായും മൂന്നിന് ആരാധനാ ദിനമായും നാലിന് അഖണ്ഡ ജപമാല പ്രാര്‍ഥനാ ദിനമായും അഞ്ചിന് ബൈബിള്‍ പാരായണ ദിനമായും ആചരിക്കും.
മാതാവ് പ്രത്യക്ഷപ്പെട്ട കുറവിലങ്ങാട് മുത്തിയമ്മയുടെ സവിധത്തിലേക്ക് പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായി മുട്ടുചിറ ഫൊറോനയുടെ മുത്തിയമ്മ തീര്‍ഥാടനം നടത്തും. രണ്ടിനു രാവിലെ 10.30ന് വിവിധ ഇടവകകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പനങ്കുഴയ്ക്കല്‍ സ്മാരക പാര്‍ക്കില്‍ സംഗമിക്കും. തുടര്‍ന്ന് ജപമാല ചൊല്ലി പദയാത്രയായി മുത്തിയമ്മയുടെ സവിധത്തിലെത്തി 11 മണിക്ക് ദിവ്യബലി അര്‍പ്പിക്കും.
മാതൃവേദി മുട്ടുചിറ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ മുട്ടുചിറ ഫൊറോന വിധവാസംഗമം മൂന്നിനു രാവിലെ 9.30ന് ആരംഭിച്ച് 12.30ന് സമാപിക്കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് വൈകുന്നേരം 4.30ന് ഇടവകയിലെ മേരീ നാമധാരികളുടെ സംഗമം നടക്കും. വികാരി ജനറാള്‍ മോണ്‍ ജോസഫ് കണിയോടിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്.
കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും പള്ളിയുടെ കല്ലിട്ട തിരുനാളും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ആചരിക്കും. ഒന്നിനു രാവിലെ ആറിന് ജപമാല. തുടര്‍ന്ന് വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ കൊടിയേറ്റും. 6.30ന് വിശുദ്ധ കുര്‍ബാന. രണ്ടിനു രാവിലെ ആറിന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ.ജോണി നടുത്തടം.
മൂന്നിനു രാവിലെ ആറിന് ജപമാല, 6.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജസ്റ്റിന് പെരിയപ്പുറം. നാലിനു രാവിലെ ആറിന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ബാബു പാറത്തോട്ടുംകരയില്. അഞ്ചിനു രാവിലെ 5.45ന് ജപമാല, കുമ്പസാരം, 6.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. സ്റ്റാന്‍ലി മങ്ങാട്ട്, 7.15 നും, വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ആറിനു രാവിലെ ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ബിനോ ചേരിയില്‍. ഏഴിന് രാവിലെ 6.30 ന് ജപമാല, വിശുദ്ധ കുര്‍ബാന - ഫാ. ബൈജു മുകളേല്‍, 9.30ന് വിശുദ്ധ കുര്‍ബാന.
എട്ടിന് പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും ആഘോഷിക്കും. രാവിലെ ആറിന് ജപമാല, തിരുനാള്‍ പാട്ടുകുര്‍ബാന, സന്ദേശം - ഫാ. ബോബി കൊച്ചുപറമ്പില്‍. തുടര്‍ന്ന് പ്രദക്ഷിണം സമാപനാശീര്‍വാദം.