വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍
1587661
Friday, August 29, 2025 6:43 AM IST
കോട്ടയം: ചങ്ങനാശേരി സ്വദേശിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. ആനിക്കാട് ചെങ്ങളം നായിപ്ലാവ് സാജന് ജോര്‍ജ് (47), കൂരോപ്പട ളാക്കാട്ടൂര്‍ ഉള്ളന്നൂര്‍ അനൂപ് ജി. നായര്‍ (47) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജൂണ്‍ 18ന് വൈകുന്നേരം പള്ളിക്കത്തോട് സമോവര്‍ ഗ്രാന്‍ഡ് റെസ്റ്ററന്റിലായിരുന്നു സംഭവം.
ഇവിടെത്തിയ ചങ്ങനാശേരി സ്വദേശിയായ ബിസിനസുകാരനെ വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും രണ്ടു കോടി രൂപ ആവശ്യപ്പെടുകയും കൈയില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.