നാടെങ്ങും ഓണാഘോഷം
1587659
Friday, August 29, 2025 6:43 AM IST
മാലം: തണല്‍ റെസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം ഓണാഘോഷം 30ന് കുന്നത്തുമാലിയില് എലിസബത്ത് ഇട്ടിയുടെ പുരയിടത്തില്‍ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അസോസിയേഷന് പ്രസിഡന്റ് ടി.വി. നാരായണ ശര്‍മയുടെ അധ്യക്ഷതയില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യന്‍ഷിപ്പിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് റവ.ജെ. മാത്യു കോര്‍എപ്പിസ്കോപ്പ മണവത്ത്, ദേശീയ ത്രോബോള്‍ ചാന്പ്യന്ഷിപ്പില് കേരള ടീമിനെ നയിച്ച അമല്‍ രതീഷ് വലിയവീട്ടില്‍ തുടങ്ങിയവരെ അനുമോദിക്കും.
എസ്എന്‍ പുരം: സിജെഎം പബ്ലിക് ലൈബ്രറി ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ ഓണാഘോഷം ആറിന് ലൈബ്രറിയില്‍ നടക്കും. രാവിലെ 8.30 മുതല്‍ വിവിധ മത്സരങ്ങള്‍ നടത്തും. വൈകുന്നേരം 5.30ന് ലൈബ്രറി പ്രസിഡന്റ് ശ്രീകുമാര്‍ ഗോകുലം അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണോദ്ഘാടനവും പൊന്നോണ സമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനിയും നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.