കോട്ടയം അതിരൂപത ദിനാഘോഷം നാളെ ഇടയ്ക്കാട്ട് പള്ളിയില്‍
1587455
Thursday, August 28, 2025 11:41 PM IST
കോട്ടയം: കോട്ടയം അതിരൂപത ദിനാഘോഷങ്ങള്‍ നാളെ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടത്തും. രാവിലെ 10ന് സമ്മേളന നഗറില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടവിളിയും പുരാതനപാട്ടുകളും പാടി പ്രദക്ഷിണത്തിനായി പള്ളി ഹാളില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന കൃതജ്ഞതാ ബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രതിഭകളായവരെ ആദരിക്കും. അതിരൂപതാദിനത്തിന്റെ ഭാഗമായി ഇന്ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് അതിരൂപത പതാക ഉയര്‍ത്തും.