കുറിച്ചിയില്‍ ബന്ദിപ്പൂ ഉത്സവം
1587675
Friday, August 29, 2025 6:55 AM IST
കുറിച്ചി: ഓണവിപണി ലക്ഷ്യമിട്ട് കുറിച്ചി പഞ്ചായത്ത് വാര്‍ഡ് 12ലെ മഹാദേവന് വയോജന അയല്‍ക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ബിജു എസ്. മേനോന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രീതാകുമാരി കെ., പ്രശാന്ത് മനന്താനം, പഞ്ചായത്തംഗം അനീഷ് തോമസ്, അയല്‍ക്കൂട്ടം ഭാരവാഹികളായ കെ.കെ. രാജു, പൊന്നമ്മ രാജപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുറിച്ചി പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,38,000 രൂപ സബ്സിഡി നല്‍കിയാണ് ബന്ദി വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ മുഖേന കൃഷി ഇറക്കിയത്. ഈ വര്‍ഷത്തെ പ്രതികൂല കാലാവസ്ഥ അതിജീവിച്ച് നൂറുമേനി വിളവാണ് കുടുംബശ്രീ അംഗങ്ങള്‍ നേടിയത്. ബന്ദിപ്പൂ ആവശ്യമുള്ളവര്‍ക്ക് +91 8139018484 നമ്പരില്‍ വിളിക്കാം.