പാ​ലാ: ഉ​ജ്ജൈ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍ (72) നി​യ​മി​ത​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ പാ​ലാ രൂ​പ​ത​യും ജ​ന്മ​നാ​ടാ​യ വി​ള​ക്കു​മാ​ട​വും വ​ട​ക്കേ​ല്‍ കു​ടും​ബ​വും. പാ​ലാ രൂ​പ​ത​യി​ല്‍​പ്പെ​ട്ട വി​ള​ക്കു​മാ​ടം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ ഇ​ട​വ​കാം​ഗ​മാ​ണ്.

ആ​ത്മീ​യ​ചൈ​ത​ന്യം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന പ്രാ​ര്‍​ഥ​നാ​നി​ര​ത​മാ​യ ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നു നാ​ട്ടു​കാ​രും വി​ശ്വാ​സി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ മാ​സം ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സന്ദേ​ശം ന​ല്‍​കു​ന്ന​തി​നും അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു.

നാ​ട്ടി​ലെ​ത്തു​മ്പോ​ഴൊ​ക്കെ അ​യ​ല്‍​വാ​സി​ക​ളോ​ടും ബ​ന്ധു​മി​ത്രാ​ദി​ക​ളോ​ടും കൂ​ടാ​തെ പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​നോ​ടും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നോ​ടും സ്‌​നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യേ മ​ട​ങ്ങാ​റു​ള്ളൂ.

വി​ള​ക്കു​മാ​ടം വ​ട​ക്കേ​ല്‍ പ​രേ​ത​രാ​യ ദേ​വ​സ്യ​യു​ടെ​യും മേ​രി​യു​ടെ​യും മ​ക​നാ​യി 1952 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് ജ​ന​നം. പ​ത്താം ക്ലാ​സ് വ​രെ വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ​ഠ​നം. തു​ട​ര്‍​ന്ന് സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി വൈ​ദി​ക വി​ദ്യാ​ര്‍​ഥി​യാ​യി മേ​ല​മ്പാ​റ ദീ​പ്തി​യി​ല്‍ പ​ഠ​നം.

1979 ഏ​പ്രി​ല്‍ 19നു ​വൈ​ദി​ക​നാ​യി. മേ​ല​മ്പാ​റ ദീ​പ്തി സെ​മി​നാ​രി​യി​ല്‍ പ്ര​ഫ​സ​ര്‍, റെ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. റോ​മി​ല്‍​നി​ന്നു കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ പി​എ​ച്ച്ഡി നേ​ടി​യ അ​ദ്ദേ​ഹം ഉ​ജ്ജൈ​ന്‍ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി, എം​എ​സ്ടി സ​ഭാ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. 1998 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് ഉ​ജ്ജൈ​ന്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യി. ഇ​പ്പോ​ള്‍ മെത്രാ​പ്പോലീ​ത്ത പ​ദ​വി​യി​ലേ​ക്ക്.

വി.​ഡി.​തോ​മ​സ്, റോ​സ​മ്മ ചെ​ത്തി​മ​റ്റ​ത്തി​ല്‍, ജോ​സ്, മാ​ത്യു, ജെ​സി കാ​ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ള്‍.