ഈ​രാ​റ്റു​പേ​ട്ട: സ​പ്ലൈ​കോ​യു​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ണം​ഫെ​യ​ർ സ​പ്ലൈ​കോ ഈ​രാ​റ്റു​പേ​ട്ട സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്‌​റ അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നാ​ലു വ​രെ​യാ​ണ് ഫെ​യ​ർ. നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ ഓ​ണ​ച്ച​ന്ത ഇ​ന്നു രാ​വി​ലെ 9.30ന് ​ഭ​ര​ണ​ങ്ങാ​നം, 11ന് ​ഇ​ട​മ​റ്റം, ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​ന​ട​യ്ക്ക​ൽ, മൂ​ന്നി​ന് പി​ണ്ണാ​ക്ക​നാ​ട്, 4.30ന് ​കു​ന്നോ​ന്നി, ആ​റി​ന് പാ​താ​മ്പു​ഴ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രും.