മാതാവിന്റെ പിറവിത്തിരുനാൾ
1587962
Sunday, August 31, 2025 2:25 AM IST
കുറവിലങ്ങാട് പള്ളിയിൽ നാളെ കൊടിയേറും
കുറവിലങ്ങാട്: മരിയൻ പ്രത്യക്ഷീകരണങ്ങളിലൂടെ ആഗോളതീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് നാളെ കൊടിയേറും. നാളെ രാവിലെ 7.30ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞും വിശുദ്ധ കുർബാനയും.
നോമ്പിലെ എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.30, 7.30, 11.00, 5.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. മാസാദ്യവെള്ളിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ട്.
ബൈബിൾ കൺവൻഷൻ സമാപനദിനമായ നാളെ വൈകുന്നേരം 4.30ന് മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
നോമ്പിന്റെ വിവിധദിവസങ്ങളിലായി മുട്ടുചിറ ഫൊറോന, രാമപുരം, കാളികാവ്, രത്നഗിരി ഇടവകകളുടെയും കത്തോലിക്കാ കോൺഗ്രസ്, പിതൃവേദി, മാതൃവേദി, എസ്എംവൈഎം, ഡിസിഎംഎസ്, ജീസസ് യൂത്ത് സംഘടനകളുടെയും നേതൃത്വത്തിൽ മുത്തിയമ്മ തീർഥാടനങ്ങൾ നടക്കും.
നോമ്പിന്റെ ഓരോ ദിവസവും വ്യത്യസ്തമായ ദിനാചരണങ്ങളും നടക്കുന്നുണ്ട്. കുറവിലങ്ങാട് നസ്രാണി മഹാസംഗമവാർഷികവും ദിനാചരണത്തോടനുബന്ധിച്ച് നടക്കും. സമാപനദിനത്തിൽ പത്തിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. എല്ലാദിവസവും അഞ്ചിനുള്ള വിശുദ്ധ കുർബാനയെതുടർന്ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം നടക്കും.
വിവിധ ദിവസങ്ങളിൽ എംഎസ്ടി ഡയറക്ടർ ജനറൽ റവ.ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുരയിൽ, ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, പാലാ സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കാക്കല്ലിൽ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, പാലാ രൂപത ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി സിഇഒ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും.
കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ ഇന്നു കൊടിയേറും
കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരം നാലിന് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന. നാളെ മുതൽ എട്ടുവരെ രാവിലെ അഞ്ചിനും 6.30നും 8.15നും 10നും ഉച്ചയ്ക്ക് 12നും രണ്ടിനും വൈകുന്നേരം 4.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണമുണ്ടായിരിക്കും. നാളെ വൈകുന്നേരം 4.30ന് കല്യാൺ രൂപത നിയുക്ത ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, നാലിന് വൈകുന്നേരം 4.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഏഴിന് വൈകുന്നേരം 4.30ന് മാർ മാത്യു അറയ്ക്കൽ, എട്ടിന് വൈകുന്നേരം 4.30ന് മാർ ജോസ് പുളിക്കൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും.
സെപ്റ്റംബർ മൂന്നിന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം, മാതൃവേദി, നാലിന് രാവിലെ 11.30ന് മിഷൻലീഗ്, ആറിന് വിവിധ ഇടവകകൾ എന്നിവയുടെ നേതൃത്വത്തിൽ മരിയൻ തീർഥാടനം നടത്തും.
തിരുനാൾ ദിവസങ്ങളിൽ കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതിനും നേർച്ചക്കഞ്ഞി ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങൾക്ക് തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിന് ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തൽ സൗകര്യവും വാഹനപാർക്കിംഗിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, ടി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ മാത്തച്ചൻ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ ബിജു പത്യാല എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ളാലം പഴയ പള്ളിയില്‍
പാലാ: ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളിന് കൊടിയേറി. പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും കൊടിയേറ്റുകര്മവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് തടത്തില്‍, കത്തീഡ്രല്‍ പള്ളി വികാരി റവ.ഡോ. ജോസ് കാക്കല്ലില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി.
എട്ടിനാണ് പ്രധാന തിരുനാള്‍. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30നും ഏഴിനും 9.30നും വൈകുന്നേരം നാലിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.45ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.
മാനത്തൂര്‍ പള്ളിയില്‍
മാനത്തൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും നാളെമുതല്‍ എട്ടുവരെ ആഘോഷിക്കും. നാളെ രാവിലെ 6.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന - ഫാ. കുര്യന് കോട്ടയില്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന - ഫാ. തോമസ് കാലാച്ചിറയില്‍. രണ്ടുമുതല്‍ ആറുവരെ ദിവസവും രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന, നൊവേന, വചനസന്ദേശം. അഞ്ചിനു വൈകുന്നേരം 6.30ന് മേരിനാമധാരീസംഗമം നടത്തും.
ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. മാത്യു കവളംമാക്കല്‍. സന്ദേശം - റവ.ഡോ. ജോസ് കോട്ടയില്‍. തുടര്‍ന്ന് പ്രദക്ഷിണം, ഗാനമേള. എട്ടിനു രാവിലെ 9.30നു തിരുനാള്‍ കുര്‍ബാന - ഫാ. ജോസ് തറപ്പേല്‍. സന്ദേശം - റവ.ഡോ. ജോസഫ് തടത്തില്‍. തുടര്‍ന്ന് പ്രദക്ഷിണം, തിരുനാള്‍ സദ്യ. ഒമ്പതിനു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
കളത്തൂർ പള്ളിയിൽ
കളത്തൂർ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പ് ആചരണവും കുടുംബ വിശുദ്ധീകരണ ധ്യാനവും സെപ്റ്റംബർ ഒന്നുമുതൽ 14 വരെ നടക്കും. എട്ടുവരെ തീയതികളിൽ രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, നൊവേന, സന്ദേശം, മെഴുകുതിരി ജപമാല പ്രദക്ഷിണം. എട്ടുമുതൽ 11 വരെ കുടുംബ വിശുദ്ധീകരണ ധ്യാനം. ധ്യാനത്തിന്റെ ഭാഗമായി നാലു ദിവസങ്ങളിൽ അഞ്ചിനു വിശുദ്ധ കുർബാനയും ഗാനശുശ്രുഷയും വചനപ്രഘോഷണങ്ങളും ആരാധനയും. ദിവ്യരക്ഷക സഭയിലെ ഫാ. റോയി വെളിയത്തിൽ ധ്യാനം നയിക്കും.
12, 13, 14 തീയതികളിൽ തിരുനാൾ ആഘോഷം. 12നു വൈകുന്നേരം 5.15ന് വികാരി ഫാ. സൈറസ് വേലംപറമ്പിൽ തിരുനാൾ കൊടിയേറ്റും. 13ന് 6.15ന് അസി. വികാരി ഫാ. ജോൺസ് ചുക്കനാനിക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോസഫ് ചൂരയ്ക്കൽ. 6.45ന് പ്രദക്ഷിണം വിശുദ്ധ റീത്ത കപ്പേളയിലേക്ക്. 8.45ന് പള്ളിയിൽ സമാപന ആശീർവാദം, തിരുശേഷിപ്പ് വണക്കം. പ്രധാന തിരുനാൾ ദിനമായ 14ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന. 10ന് തിരുനാൾ കുർബാന - ഫാ. അഗസ്റ്റിൻ കണ്ടെത്തിക്കുടിലിൽ. പാലാ രൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍
കപ്പാട്: മാര്‍ സ്ലീവാ തീര്‍ഥാടന പള്ളിയില്‍ എട്ടുനോമ്പാചരണവും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും നാളെ മുതല്‍ 14 വരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി മണിയങ്ങാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മാത്യു നിരപ്പേല്‍ എന്നിവര്‍ അറിയിച്ചു.
നാളെമുതല്‍ അഞ്ചു വരെ രാവിലെ 5.30നും വൈകുന്നേരം 4.30നും ജപമാല, വിശുദ്ധ കുര്‍ബാന. ആറിന് രാവിലെ 5.30ന് ജപമാല, വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം. ഏഴിനു രാവിലെ 5.30നും ഏഴിനും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, രാവിലെ 6.30ന് ജപമാല. എട്ടിനു രാവിലെ 5.30ന് ജപമാല, വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിതരണം. 12നു രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. 13നു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, രാവിലെ എട്ടു മുതല്‍ 4.30 വരെ ആരാധന, 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമായ 14നു രാവിലെ 5.30നും എട്ടിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് പ്രദക്ഷിണം, രാത്രി ഏഴിന് നാടകം.
ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍
ഇളങ്ങുളം: സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും നാളെമുതല്‍ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ഡാര്വിന് വാലുമണ്ണേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോയിസ് തെക്കേവയലില്‍ എന്നിവര്‍ അറിയിച്ചു.
നാളെമുതല്‍ ആറുവരെ എല്ലാ ദിവസവും രാവിലെ 5.45ന് ജപമാല, 6.15ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം. ഏഴിനു രാവിലെ 5.20നും ഏഴിനും 9.30നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, രാവിലെ 6.30നും 9.10നും ഉച്ചകഴിഞ്ഞ് 3.30നും ജപമാല. എട്ടിനു രാവിലെ 5.45ന് ജപമാല, 6.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം.
വെച്ചൂച്ചിറ സെന്റ് ജോസഫ്സ് വലിയപള്ളിയിൽ
വെച്ചൂച്ചിറ: സെന്റ് ജോസഫ്സ് വലിയപള്ളിയിൽ എട്ടുനോന്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും നാളെമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജേക്കബ് പാണ്ടിയാംപറന്പിൽ അറിയിച്ചു.
നാളെ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല, നാലിന് പൊതുജപമാല, കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, സന്ദേശം. രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല, നാലിന് പൊതുജപമാല, 4.30ന് വിശുദ്ധ കുർബാന, സന്ദേശം. നാലിന് രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല, നാലിന് വിശുദ്ധ കുർബാന, സന്ദേശം. അഞ്ചിനു രാവിലെ ആറിന് ജപമാല, 6.30നു വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല. ആറിനു രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല, നാലിന് പൊതുജപമാല, 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന.
ഏഴിനു രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുർബാന, സന്ദേശം, 9.30ന് ജപമാല, 10.15ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല. എട്ടിനു രാവിലെ ഒന്പതുമുതൽ വൈകുന്നേരം നാലുവരെ അഖണ്ഡ ജപമാല, നാലിനു തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് പ്രദക്ഷിണം, നേർച്ചവിതരണം.