സംസ്ഥാന യോഗ ചാമ്പ്യഷിപ്
1587961
Sunday, August 31, 2025 2:25 AM IST
പാലാ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ യോഗ അസോസിയേഷന് ഓഫ് കേരള സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിന് പാലായില്‍ തുടക്കമായി. മൂന്നു ദിവസമായി പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
യോഗ അസോസിയേഷന് ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ബി. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ഇന്നു നടക്കുന്ന സമാപന യോഗത്തില്‍ ജോസ് കെ. മാണി എംപി ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.