സഹകരണ നയത്തിനെതിരേ എആര്‍ ഓഫീസ് ധര്‍ണ ഇന്ന്
1587951
Saturday, August 30, 2025 7:36 AM IST
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സഹകരണ സംഘം ജീവനക്കാരുടെ സംഘടന കേരള കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ ഇന്ന് മൂന്നിനു ധര്‍ണ നടത്തും.
കെപിസിസി നിര്‍വാഹകസമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സമരത്തില്‍ താലൂക്കിലെ രാഷ്ട്രീയ സഹകാരി സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കെസിഇഎഫ് താലൂക്ക് സെക്രട്ടറി സ്വാതി കൃഷ്ണന് ഇ.ബി. അറിയിച്ചു.