രഥഘോഷയാത്ര സമാപിച്ചു
1587946
Saturday, August 30, 2025 7:30 AM IST
വൈക്കം: എൻഎസ്എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13ന് നടക്കുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ വിളംബര രഥഘോഷയാത്ര സമാപിച്ചു.
വൈക്കം യൂണിയനിലെ13 മേഖലകളിൽ പര്യടനം നടത്തിയശേഷം വൈക്കം വലിയ കവലയിൽ എത്തിയ രഥഘോഷയാത്രയെ ടൗണിലെ ആറു കരയോഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മേഖലാ ചെയർമാൻ ബി. ജയകുമാർ, കൺവീനർ എസ്.യു. കൃഷ്ണകുമാർ, എസ്. മധു, എസ്. ഹരിദാസൻ നായർ, പി. ശിവരാമകൃഷ്ണൻ, കെ.പി. രവികുമാർ, ശ്രീഹർഷൻ, കെ.എം. നാരായണൻ നായർ, എം.വിജയകുമാർ, എസ്. പ്രതാപ്, രാജേന്ദ്ര ദേവ് എന്നിവർ നേതൃത്വം നല്കി. വനിതാ സമാജം ഭാരവാഹികൾ ആരതി നടത്തി.
വലിയ കവലയിൽനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്ര ബോട്ട് ജെട്ടിയിൽ സമാപിച്ചു. സമാ പനയോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട്, വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ.നായർ എന്നിവർ പ്രസംഗിച്ചു.
സെപ്റ്റംബർ രണ്ടിന് പതാക ദിനം.ഒൻപതിന് സമ്മേളന നഗറായ ബീച്ച് മൈതാനിയിൽ പതാക ഉയർത്തും. സെപ്റ്റംബർ 13ന് ഉച്ചകഴിഞ്ഞ് 3.30 ന് ബീച്ച് മൈതാനിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ യൂണിയനിലെ 97 കരയോഗങ്ങളിൽനിന്നായി 25,000 അംഗങ്ങൾ പങ്കെടുക്കും.