കു​റ​വി​ല​ങ്ങാ​ട്: ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ട്രെ​യി​നി​ൽ ക​യ​റി​യ​ത് മം​ഗ​ലാ​പു​ര​ത്തു​നി​ന്നു കു​റ​വി​ല​ങ്ങാ​ട്ട് ​പോകാനാ​യി​രു​ന്നു​വെ​ന്ന് നി​യു​ക്ത മെ​ത്രാ​ൻ മാ​ർ ജയിം​സ് പ​ട്ടേ​രി​ൽ. വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി ക്ലാ​ര​റ്റ്ഭ​വ​നി​ലേ​ക്കു​ള്ള യാ​ത്ര. കൂ​ത്താ​ട്ടു​കു​ളം വ​ട​ക​ര​യി​ൽ​നി​ന്നു മം​ഗ​ലാ​പു​ര​ത്തേ​ക്കു കു​ടി​യേ​റി​യ കു​ടും​ബ​ത്തെ കു​റ​വി​ല​ങ്ങാ​ടു​മാ​യും പ്ര​ത്യേ​കി​ച്ച് മു​ത്തി​യ​മ്മ​യു​മാ​യി വി​ള​ക്കി​ച്ചേ​ർ​ത്ത യാ​ത്ര​ക​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്.

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത നി​യു​ക്ത മെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തി​യ മാ​ർ ജ​യിം​സ് പ​ട്ടേ​രി​യു​ടെ വാ​ക്കു​ക​ളി​ൽ കു​റ​വി​ല​ങ്ങാ​ടി​നോ​ടും മു​ത്തി​യ​മ്മ​യോ​ടു​മു​ള്ള സ്നേ​ഹം നി​റ​ഞ്ഞു​നി​ന്നു.

ഭാ​രത​ത്തി​ൽ ആ​ദ്യ​മാ​യി കു​റ​വി​ല​ങ്ങാ​ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക്ലാ​രീ​ഷ്യ​ൻ സ​ഭ​യ്ക്ക് കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ തെ​ളി​ച്ചു​ന​ൽ​കി​യ നീ​രു​റ​വ ഉ​ള്ളി​ട​ത്തോ​ളം കാ​ലം ദൈ​വ​വി​ളി​ക്കു കു​റ​വു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നു മാ​ർ പ​ട്ടേ​രി​ൽ പ​റഞ്ഞു.

വൈ​ദി​ക​നാ​യ ശേ​ഷം മൂ​ന്നു വ​ർ​ഷം ക്ലാ​ര​റ്റ് ഭ​വ​നി​ലെ സേ​വ​ന​ത്തി​നി​ടെ മു​ത്തി​യ​മ്മ​യു​ടെ അ​രി​കി​ലെ​ത്താ​നും പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രാ​നു​മാ​യി. കു​റ​വി​ല​ങ്ങാ​ട് മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ലെ​ത്തി വാ​ങ്ങി​യ ഒ​രു പെ​ട്ടി ഇ​പ്പോ​ഴും വീ​ട്ടി​ലു​ണ്ടെ​ന്നും മാ​ർ ജ​യിം​സ് പ​റ​ഞ്ഞു.

മാ​ർ ജ​യിം​സ് പ​ട്ടേ​രി​യെ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേനാ​ച്ചേ​രി, സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ, പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റു​മ​രാ​യ ഫാ. ​ജോ​സ് കോ​ട്ട​യി​ൽ, ഫാ. ​പോ​ൾ മ​ഠ​ത്തി​ക്കു​ന്നേ​ൽ, കൈ​ക്കാ​ര​ന്മാ​ർ, പ​ള്ളി​യോ​ഗാം​ഗ​ങ്ങ​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ക്ല​രീ​ഷ്യ​ൻ സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ, ക്ലാ​ര​റ്റ് ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​തോ​മ​സ് പൈ​ങ്ങോ​ട്ടൂ​ർ എ​ന്നി​വ​രും നി​യു​ക്ത മെ​ത്രാ​നൊ​പ്പം എ​ത്തി​യി​രു​ന്നു. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു. സെ​ക്ര​ട്ട​റി ബെന്നി കോ​ച്ചേ​രി ആ​ശം​സ നേ​ർ​ന്നു.