കുടുംബങ്ങൾ സ്വർഗമെന്ന് അറിയപ്പെടണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
1587942
Saturday, August 30, 2025 7:30 AM IST
കുറവിലങ്ങാട്: കുടുംബങ്ങൾ സ്വർഗമെന്ന് അറിയപ്പെടണമെന്നു പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ രണ്ടാം ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മൂന്നാം ദിനമായ ഇന്നു വൈകുന്നേരം നാലിന് ജപമാല പ്രദക്ഷിണം.
പള്ളിയോഗ പ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകും. 4.30ന് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. ബിനോയി കരിമരുതുങ്കലും നേതൃത്വം നൽകുന്ന വചനപ്രഘോഷണം.
നാളെ 4.30ന് വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. സമാപന ദിനമായ സെപ്റ്റംബർ ഒന്നിന് 4.30ന് മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാന അർപ്പിക്കും.