ക്രിസ്റ്റോണിൽ ഇന്റർ - ഡോജോ കരാട്ടെ ചാമ്പ്യൻഷിപ്
1587940
Saturday, August 30, 2025 7:30 AM IST
തെള്ളകം: കുട്ടികളുടെ സർഗാത്മക കഴിവുകളിൽ പരിശീലനം നൽകുന്ന തെള്ളകം എംസിബിഎസ് ക്രിസ്റ്റോൺ മീഡിയയിൽ ഒകെജിഎസ്കെ ഇന്റർ - ഡോജോ കരാട്ടെ ചാമ്പ്യൻഷിപ് നടന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ കരാട്ടെ പരിശീലിക്കുന്ന കുട്ടികൾക്കായുള്ള സംസ്ഥാനതല മത്സരങ്ങളാണ് ഇവിടെ നടന്നത്.
സഹകരണ തുറമുഖ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എംസിബിഎസ് എമ്മാവൂസ് വികാർ പ്രൊവിൻഷ്യൽ ഫാ. ടിജോ മുണ്ടുനടയ്ക്കൽ അധ്യക്ഷത വഹിച്ചു. ക്രിസ്റ്റോൺ മീഡിയ ഡയറക്ടർ ഫാ. ചാക്കോ വടക്കേത്തലക്കൽ എംസിബിഎസ്, ഒകെജിഎസ്കെ സ്റ്റൈൽ ചീഫ് കെ.ജി. സന്തോഷ്, അനൂപ് കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, മെംബർ ആലീസ് ജോസഫ്, ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ, ഫാ. അൻസൽ നടുത്തൊട്ടിയിൽ എന്നിവർ മെഡലുകൾ സമ്മാനിച്ചു. വിജയികൾ അടുത്ത ജനുവരിയിൽ ചെന്നൈയിൽ നടക്കുന്ന ദേശീയതല മത്സരത്തിനു യോഗ്യത നേടി.