ജീസസ് ഫ്രണ്ട്സിന്റെ ഒത്തുചേരൽ നാളെ
1587931
Saturday, August 30, 2025 7:16 AM IST
കോട്ടയം: ജീസസ് ഫ്രണ്ട്സ് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ വൈകുന്നരം 6.30 വരെ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഒത്തുചേരല്‍ സംഗമം സംഘടിപ്പിക്കും. തിരുവഞ്ചൂര്‍ രാധാകൃഷണന് എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സമൂഹത്തിലെ പാവപ്പെട്ടവരും നിരാലംബരുമായവരുടെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുകയും അവര്‍ക്കു താമസത്തിന് തണലൊരുക്കി സഹായിച്ചുവരുന്ന 45 ജീവകാരുണ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ സംഗമത്തില്‍ ആദരിക്കും.
കഴിഞ്ഞ 32 വര്‍ഷമായി കോട്ടയത്തും പരിസരത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത സംഭവങ്ങളുടെ ഓര്‍മകളില്‍ നിന്നെഴുതിയ ‘മീനച്ചിലാറും ഓര്‍മകളും’ എന്ന പുസ്തകത്തിന്റെ രണ്ടാംഭാഗമായ ‘ചാരം മൂടിയ കനലുകള്‍’ എന്ന പുസ്തകം യോഗത്തില്‍ പ്രകാശനം ചെയ്യും. ‘പത്രധര്‍മം സാമൂഹ്യനന്മയ്ക്ക് ഒരു നേര്‍കാഴ്ച’ എന്ന വിഷയത്തില്‍ ഷാജന് സ്കറിയ പ്രഭാഷണം നടത്തും.