മ​ണ​ര്‍കാ​ട്: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ന്‍റെ മ​ണ​ര്‍കാ​ട് ക​വ​ല​യി​ലെ ന​വീ​ക​രി​ച്ച കു​രി​ശു​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും പ​രി​ച​മു​ട്ടു​ക​ളി​യു​ടെ അ​ര​ങ്ങേ​റ്റ​വും ഇ​ന്നു ന​ട​ക്കും. കു​രി​ശു​പ​ള്ളി​യു​ടെ കൂ​ദാ​ശ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ​പ്രാ​ര്‍ഥ​ന​യെ​ത്തു​ട​ര്‍ന്ന് ഡോ. ​തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ നി​ര്‍വ​ഹി​ക്കും.

കു​രി​ശു​പ​ള്ളി​യു​ടെ റൂ​ഫിം​ഗ് ന​വീ​ന രീ​തി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ജ​ന​ലു​ക​ളു​ടെ വ​ലിപ്പംകൂ​ട്ടി ഗ്ലാ​സ് ഇ​ട്ടു. ഇ​തോ​ടെ കെ​കെ റോ​ഡി​ലൂ​ടെ​യും പാ​ലാ റോ​ഡി​ലൂ​ടെ​യും പോ​കു​ന്ന​വ​ര്‍ക്ക് കു​രി​ശു​പ​ള്ളി​ക്കു​ള്ളി​ലെ മാ​താ​വി​ന്‍റെ​യും ഉ​ണ്ണി​യേ​ശു​വി​ന്‍റെ​യും ചി​ത്രം ദ​ര്‍ശി​ക്കാ​ന്‍ സാ​ധി​ക്കും. എ​ല്‍ഇ​ഡി സ്ട്രി​പ്പ് ലൈ​റ്റ്, സ്‌​പോ​ട്ട് ലൈ​റ്റ് തു​ട​ങ്ങി ആ​ധു​നി​ക രീ​തി​യി​ലു​ള്ള വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ചു.

ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രാ​ചീ​ന ക്രി​സ്തീ​യ ക​ലാ​രൂ​പ​മാ​യ പ​രി​ച​മു​ട്ടു​ക​ളി അ​ഭ്യ​സി​ച്ച ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. ഇ​ട​വ​ക​യി​ലെ 50ല​ധി​കം കു​ട്ടി​ക​ളാ​ണ് മൂ​ന്നു മാ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​രി​ച​മു​ട്ടു​ക​ളി അ​ഭ്യ​സി​ച്ച​ത്.