മൊബൈൽഫോൺ അപഹരിച്ച യുവാവ് പിടിയിൽ
1587943
Saturday, August 30, 2025 7:30 AM IST
തലയോലപ്പറമ്പ്: ബൈക്കിലെത്തി ഫോണ്‍ തട്ടിയെടുത്തുകടന്ന പ്രതിയെ പോലീസ് പിടികൂടി.
ഫോണ്‍ ചെയ്യാനെന്ന വ്യാജേന വഴിയരികില്‍നിന്ന ആളുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയശേഷം തിരിച്ചുനല്‍കാതെ ബൈക്കിൽ കടന്നുകളഞ്ഞ കേസിൽ എറണാകുളം മോനപ്പള്ളിപുത്തൻകുരിശ് കോണത്തുപറമ്പിൽ കെ.എസ്. അജിത്തെന്ന അരുണി(21)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ചോദ്യം ചെയ്തതിനെത്തുടർന്ന് മൊബൈൽ ഫോൺ പ്രതിയുടെ ഭാര്യവീടിന് സമീപത്തെ പുരയിടത്തിൽ ഒളിപ്പിച്ചതായി തിരിച്ചറിഞ്ഞു. വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന്റെ നിർദേശ പ്രകാരം തലയോലപ്പറമ്പ് എസ്എച്ച്ഒ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ കെ.ജി. ജയകുമാർ, എസ്ഐ സുധീരൻ, എഎസ്ഐ സുജമോൾ,
സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്കുമാർ, എസ്. ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ പ്രകാശ്, സുജീഷ്, കെ.കെ. അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.