സര്‍ക്കാര്‍ നയങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കും: വി.ജെ. ലാലി
1588170
Sunday, August 31, 2025 7:17 AM IST
ചങ്ങനാശേരി: സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ പിന്‍വലിച്ച് ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി.
സഹഹരണ സംഘങ്ങളും ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ ധര്‍ണയുടെ ഭാഗമായി ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ് ഷാജി ചാക്കോ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയനംഗം പി.പി. പുന്നൂസ് മുഖ്യപ്രസംഗം നടത്തി. ബിനു സോമന്, തോമസ് ജോസഫ്, ജോസഫ് മാത്യു, സോബിച്ചന് കണ്ണമ്പള്ളി, സ്വാതി കൃഷ്ണന്, സുനില്‍ എം. ജോര്‍ജ്, കെ.എം.ഇന്ദു, സേതുരാജ്, ഷെറിന് സലിം, ടിന്റു തോമസ്, സിജു എന്നിവര്‍ പ്രസംഗിച്ചു.