പാറേല്‍ പള്ളിയില്‍ എട്ടുനോമ്പാചരണം
1588168
Sunday, August 31, 2025 7:17 AM IST
ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ പള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യക മറിയത്തിന്റെ പിറവിത്തിരുനാളും ഇന്നു മുതല്‍ ആഘോഷിക്കും. ഇന്നു വൈകുന്നേരം 4.25ന് വികാരി ഫാ. ജേക്കബ് വാരിക്കാട്ട് കൊടിയേറ്റും. വിശുദ്ധ കുര്‍ബാന, വചനസന്ദേശം : ഫാ. ജോജോ പുതുവേലില്‍. തുടര്‍ന്ന് ജപമാല റാലി.
നാളെ മുതല്‍ ഏഴു വരെ രാവിലെ 5.30നും ഏഴിനും 11നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, ജപമാല റാലി. ഈ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ വൈകുന്നേരം 6.45വരെ അഖണ്ഡ ആത്മീയ ശുശ്രൂഷ. ഫാ. ലിന്‍സ് തടത്തില്‍,
ഫാ. റ്റോബിന്‍ പള്ളിക്കല്‍, ഫാ. ജോസഫ് പറത്താനം, ഫാ. ജോസഫ് വേളങ്ങാട്ടുശേരി, ഫാ. ജിജോ മാറാട്ടുകളം, ഫാ. തോമസ് പാറത്തറ, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. റ്റെജി പുതുവീട്ടില്‍ക്കളം, മോൺ. സ്കറിയ കന്യാകോണില്‍, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ദിനമായ എട്ടിന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം: ഫാ. സ്കറിയ സ്രാമ്പിക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം. കൊടിയിറക്ക്.