പാമ്പാടി സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെ ജനനത്തിരുനാള്‍
1588155
Sunday, August 31, 2025 7:07 AM IST
പാമ്പാടി: സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ മാതാവിന്റെ ജനനത്തിരുനാള്‍ നാളെമുതല്‍ 14വരെ നടക്കും. നാളെമുതല്‍ ആറുവരെ എല്ലാ ദിവസവും രാവിലെ 6.30ന് ജപമാല, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. ഏഴിന് രാവിലെ 7.30ന് ജപമാല, പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്. തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, നേര്‍ച്ചവിളമ്പ്.
11 മുതല്‍ 13 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 11ന് വൈകുന്നേരം 6.30ന് വചനപ്രഘോഷണം ഫാ. മാത്യു പൊട്ടുകുളത്തില്‍. 12ന് വൈകുന്നേരം 6.30ന് വചന ശുശ്രൂഷ ഫാ. നൈനാന് വെട്ടീരത്ത്. 13ന് വൈകുന്നേരം 6.30ന് വചനസന്ദേശം: ഫാ. രഞ്ജിത്ത് ആലുങ്കല്‍ (ദീപിക ജനറല്‍ മാനേജര്‍ -അഡ്മിനിസ്ട്രേഷന്), തുടര്‍ന്ന് റാസ, സമാപനാശീര്‍വാദം, പരിചമുട്ടുകളി.
സമാപനദിനമായ 14ന് രാവിലെ 8.45ന് നടക്കുന്ന തിരുനാള്കുര്ബാനയ്ക്ക് ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ വിശുദ്ധ കുര്‍ബാന സ്വീകരണം, തിരുനാള്‍ റാസ, സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, സമാപനാശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്. തിരുനാളിന് വികാരി റവ.ഡോ. പ്രദീപ് വാഴത്തറമലയില്‍, ട്രസ്റ്റി ഡോ. ഷാബു ചേര്‍ക്കോണില്‍, സെക്രട്ടറി ജിനു തോമസ് ചെറിയറയ്ക്കല് എന്നിവര്‍ നേതൃത്വം നല്‍കും.