ദൈവമാതാവിനെപ്പോലെ തുറവിയുള്ളവരാകണം: മോൺ. ജോസഫ് കണിയോടിക്കൽ
1588160
Sunday, August 31, 2025 7:07 AM IST
കുറവിലങ്ങാട്: യഥാർഥ ജീവിതസന്തോഷത്തിന് ദൈവമാതാവിനെപ്പോലെ തുറവിയുള്ളവരാകണമെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ മൂന്നാംദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇന്നലെ നടന്ന ജപമാല പ്രദക്ഷിണത്തിന് പിഡിഎം ടീം നേതൃത്വം നൽകി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ ശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു.
കൺവൻഷന്റെ നാലാം ദിവസമായ ഇന്ന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.