സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂളില്‍ ഓണാഘോഷം
1588167
Sunday, August 31, 2025 7:17 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ മൈതാനത്ത് കുട്ടികളും അധ്യാപകരും അണിനിരന്ന മെഗാ തിരുവാതിരയോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ കൈകൊട്ടിക്കളി, പുലികളി, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് എന്നിവയും അവതരിപ്പിച്ചു.
മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഗീതരത്നം പനച്ചിക്കാട് ഷിബു കെ. രാജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടിന്റു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെനി ഇരുപതില്‍, അലന് കുരുവിള, അര്‍ച്ചന ജി. നായര്‍, സിന്ധു മാത്യു, സി.ജെ. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.