നാടിന്റെ ജനകീയ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു: ചാണ്ടി ഉമ്മന്‍
1588166
Sunday, August 31, 2025 7:17 AM IST
വാകത്താനം: ജനകീയ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവി നല്‍കാത്ത സാഹചര്യമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വാകത്താനം മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആശുപത്രി പടിക്കല്‍ നടത്തിയ കര്‍ഷക ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റോയി കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോഷി ഫിലിപ്പ്, തോമസ്കുട്ടി മണക്കുന്നേല്‍, പി.പി. പുന്നൂസ്, സുധാ കുര്യന്, ജോയ്സ് വാഴക്കാല, ബീനാ കുന്നത്ത്, എജി പാറപ്പാട്ട്, രമേശ് നടരാജന്, പി.കെ. മജു, പി.സി. സണ്ണി എന്നിവര്‍ പ്രസംഗിച്ചു.