പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1574146
Tuesday, July 8, 2025 9:36 PM IST
ഏറ്റുമാനൂർ: പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുന്നത്തുറ വെസ്റ്റ് മാളിയേക്കൽ ഷാജി ജോസഫിന്റെ മകൻ ജോമി ഷാജി (31) ആണ് മരിച്ചത്. പട്ടിത്താനം - മണർകാട് ബൈപാസ് റോഡിൽ പേരൂർ കണ്ടൻചിറയ്ക്കു സമീപം ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
നെടുമ്പാശേരിയിൽ നിന്ന് പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുമ്പോഴാണ് വീടിന് രണ്ടു കിലോമീറ്റർ മാത്രം അകലെവച്ച് അപകടം സംഭവിച്ചത്. ജോമി ഓടിച്ചിരുന്ന ബൊലേറോയും പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് ജോമിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ നടക്കും.
മാതാവ് മേരി ഷാജി കുറവിലങ്ങാട് ഒഴുകയിൽ കുടുംബാംഗം. ഭാര്യ ഡിന്റു ഏബ്രഹാം ചക്കാമ്പുഴ കൊച്ചുപറമ്പിൽ കുടുംബാംഗം. മകൾ: ജിയന്ന മേരി ജോമി. സഹോദങ്ങൾ: എമിലി, സിസ്റ്റർ അൽഫോൻസ എൽഡബ്ല്യുഎസ്എച്ച്, ആൽവി.