വാറ്റുചാരായവും കോടയുമായി യുവാക്കൾ പിടിയിൽ
1573956
Tuesday, July 8, 2025 2:53 AM IST
കടുത്തുരുത്തി: വാറ്റുചാരായവും കോടയുമായി യുവാക്കൾ പിടിയിൽ. വെള്ളൂര്‍ ഇറുമ്പയം ഭാഗത്തുനിന്നാണ് 2.6 ലിറ്റര്‍ വാറ്റുചാരായവും 85 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി യുവാക്കളെ കടുത്തുരുത്തി എക്സൈസ് പിടികൂടിയത്.
വെള്ളൂര്‍ ഇരുമ്പയം ഭാഗത്ത് ചെമ്മാടിയില്‍ വീട്ടില്‍ സി.ആര്. ജീവരാജ് (24), തോന്നല്ലൂര്‍ സ്രാങ്കുഴയില്‍ എസ്.എ. സിജിമോന് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.ആര്. രാജേഷ്, ജി. രാജേഷ്, കെ. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം.ആര്. രജനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ജെ. ജിയാസ് മോന്, കെ.എച്ച്. ഹരികൃഷ്ണന്, എം.എ. അമൃത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ.ജെ. സിബി, കെ. പ്രീതി, എക്സൈസ് ഡ്രൈവര്‍ ലിജേഷ് ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു