ജൈവഗ്രാമം പദ്ധതിക്ക് തുടക്കം
1573953
Tuesday, July 8, 2025 2:53 AM IST
തലയാഴം: വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിച്ച് കർഷർക്ക് വരുമാനം ലഭ്യമാക്കുന്നതിനും പച്ചക്കറി ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ജൈവഗ്രാമം നൂറുമേനി ജനകീയ കൂട്ടായ്മയുമായി വൈക്കം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം.
തലയാഴം പഞ്ചായത്ത് രണ്ടാം വാർഡിൽ പദ്ധതിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു നിർവഹിച്ചു. സംഘം പ്രസിഡന്റ് എ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ബാബുരാജ്, വാർഡ് മെംബർ എം.എസ്. ധന്യ, സംഘം സെക്രട്ടറി കെ.എ. കാസ്ടോ തുടങ്ങിയവർ പ്രസംഗിച്ചു.