മീറ്റ് ദ് ലൂമിനറീസ് പ്രോഗ്രാം സംഘടിപ്പിച്ചു
1574386
Wednesday, July 9, 2025 7:35 AM IST
ചങ്ങനാശേരി: സ്ഥിരപരിശ്രമവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏതൊരു വിദ്യാര്‍ഥിക്കും സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിയുമെന്ന് 2023ലെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാ ജേതാവും ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയുമായ പൂര്‍വവിദ്യാര്‍ഥിനി ദിവ്യ ആന്‍ മാത്യു.
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മീറ്റ് ദ് ലൂമിനറീസ് പ്രോഗ്രാമിന്റെ മൂന്നാം എപ്പിസോഡില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അവര്‍.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് മീറ്റ് ദ ലൂമനറി. പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ എം.ജെ. സിനോ മോന്, കാതറിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.