കുടുംബക്കൂട്ടായ്മാ ഭാരവാഹികൾ തീക്ഷ്ണതയോടെ പ്രവർത്തിക്കണം: മോൺ. ജോസഫ് തടത്തിൽ
1574159
Tuesday, July 8, 2025 9:36 PM IST
കുറവിലങ്ങാട്: കുടുംബക്കൂട്ടായ്മാ ഭാരവാഹികൾ തീക്ഷ്ണതയോടെ പ്രവർത്തിക്കണമെന്ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ കുടുംബക്കൂട്ടായ്മാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം - കെൻശ് ബയ്ത്തേ - നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഇടവകയുടെ പുതുക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനവും കുടുംബക്കൂട്ടായ്മാ ഗാനത്തിന്റെ അവതരണവും നടത്തി.
കുടുംബക്കൂട്ടായ്മ പാലാ രൂപത ഡയറക്ടർ
റവ. ഡോ. ജോസഫ് അരിമറ്റത്ത് ഇടവക കുടുംബക്കൂട്ടായ്മ കൈപ്പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമല, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, ജനറൽ ലീഡർ ബോബിച്ചൻ നിധീരി, കൂട്ടായ്മ മേഖലാ പ്രസിഡന്റ് ബിജു താന്നിക്കത്തറപ്പേൽ, സോൺ ലീഡർ ഷൈജു പാവുത്തിയേൽ, സെക്രട്ടറി ഷൈനി സാബു മഞ്ഞപ്പള്ളി എന്നിവർ പ്രസംഗിച്ചു.