ധന്യൻ മാർ ഈവാനിയോസ് കബറിട പദയാത്രാസംഘം മുത്തിയമ്മയ്ക്കരുകിൽ
1573836
Monday, July 7, 2025 11:19 PM IST
കുറവിലങ്ങാട്: ധന്യൻ ആർച്ച്ബിഷപ് മാർ ഇവാനിയോസിന്റെ കബറിടത്തിലേക്കുള്ള പദയാത്രാ സംഘം മധ്യസ്ഥതയും അനുഗ്രഹവും തേടി മുത്തിയമ്മയ്ക്കരുകിലെത്തി.
സീറോ മലങ്കര സഭ മൂവാറ്റുപുഴ ഭദ്രാസനത്തിൽനിന്നുള്ള തീർഥാടക സംഘമാണ് ആദ്യദിനം മുത്തിയമ്മയുടെ തിരുസന്നിധിയിലെത്തി വിശ്രമിച്ചത്. മൂവാറ്റുപുഴയിൽനിന്ന് ആരംഭിച്ച തീർഥാടന പദയാത്ര 14ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ കത്തീഡ്രൽ ദേവാലയത്തിൽ സമാപിക്കും.
മൂവാറ്റുപുഴ രൂപത ചാൻസലർ ഫാ. അനൂപ് പന്തീരായിതടത്തിൽ, ഫാ. ജോസ് കുറ്റിക്കേരിൽ, ഫാ. ജോസഫ് പന്നിവിഴ എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് എത്തിയത്. തീർഥാടകസംഘത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർ ക്കദിയാക്കോൻ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ വൈദികർ സ്വീകരിച്ചു.