നാലമ്പല തീര്‍ഥാടനം: മുളക്കുളത്ത് ആലോചനാ യോഗം
1573820
Monday, July 7, 2025 7:04 AM IST
പെരുവ: മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്നാം തീയതി ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള ആലോചനാ യോഗം ക്ഷേത്രം അന്നദാനമണ്ഡപത്തില്‍ നടന്നു.
ക്ഷേത്രോപദേശക പ്രസിഡന്റ് സുധീഷ് പുളിക്കക്കുഴി അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്തംഗം അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസര്‍ രാമചന്ദ്രന്, ഉപദേശക സമിതി വൈസ് പ്രസിഡന്റ് രഘുനാഥ്, സെക്രട്ടറി സൂരജ് വണ്ടാനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ സുഗമമായി എത്തിച്ചേരാന്‍ പെരുവ-മുളക്കുളം റോഡിലെ കുഴികളടച്ചു താത്കാലിക അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള സേവനങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതിനു നിശ്ചയിച്ചു. എല്ലാ ദിവസവും മുന്‍കാലങ്ങളിലെ പോലെ രാവിലെ മുതല്‍ തന്നെ അന്നദാനവും നടത്തും.