പുരസ്കാരം സമ്മാനിച്ചു
1573240
Sunday, July 6, 2025 3:01 AM IST
പാലാ: ചന്ദ്രഹാസ് എഴുതിയ "പഞ്ച കൈലാസങ്ങളിലൂടെ' എന്ന കൃതിക്ക് കൊണ്ടൂപ്പറമ്പില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ ലിപി സരസ്വതി പുരസ്കാരം ലഭിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബറും എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റുമായ മനോജ് ബി. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ പുരസ്കാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, സുനില്‍ പാലാ, ടി.എന്‍. രാജന്, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, അഡ്വ. എസ്. ജയസൂര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.