ജുഡീഷല്‍ അന്വേഷണം വേണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
1573259
Sunday, July 6, 2025 3:05 AM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ കളക്ടറുടെ അന്വേഷണമല്ല പകരം ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവര്‍ എന്തിനാണ് ഇപ്പോള്‍ ജുഡീഷല്‍ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിരം ജോലി നല്കാന് സര്‍ക്കാര്‍ ഇടപെടണം.