ഈരാറ്റുപേട്ട കടുവാമൂഴിയിൽ കുളിക്കടവ് നശിപ്പിച്ചതായി പരാതി
1572977
Friday, July 4, 2025 11:41 PM IST
ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ല്‍ മീനച്ചിലാറ്റില്‍ കടുവാമൂഴിയില്‍ പണിത കുളിക്കടവ് നശിപ്പിച്ചതായും ഭൂമി സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതായും നാട്ടുകാര്‍ റവന്യുമന്ത്രി, മീനച്ചില്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്കി.
2017ലാണ് അഞ്ചുലക്ഷം രൂപ മുടക്കി കടുവാമൂഴി മസ്ജിദ് നൂറിനു സമീപം ഹൈടെക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാനും മാസം മുമ്പാണ് സ്വകാര്യവ്യക്തി കൈയേറി നശിപ്പിച്ച് സ്ഥലം സ്വന്തമാക്കിയത്. അവിടെയുണ്ടായിരുന്ന ശിലാഫലകവും നശിപ്പിച്ചു.കുളിക്കടവ് പുനര്‍നിര്‍മിക്കണമെന്നും ഇതു കൈയേറി നശിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.