ഓര്‍മപ്പെരുന്നാള്‍
1573209
Saturday, July 5, 2025 7:10 AM IST
കോട്ടയം: ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നാലാം ഓര്‍മപ്പെരുന്നാള്‍ 6 മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആചരിക്കും. നാളെ രാവിലെ 6.30നു പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബാന, പെരുന്നാള്‍ കൊടിയേറ്റ്. ഏഴിന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന ഫാ.കെ.കെ. വര്‍ഗീസ്.
എട്ടിനു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന ഫാ. ജോര്‍ജ് ഡേവിഡ്. ഒന്‍പതിന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് ചെറുവത്തൂര്‍. 10ന് രാവിലെ 7നു വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു വിശുദ്ധ കുര്‍ബാന: ഫാ. അശ്വിന് ഫെര്‍ണാണ്ടസ്.
11നു വൈകുന്നേരം അഞ്ചിന് തീര്‍ഥാടകസംഗമം. ആറിന് യാക്കോബ് റമ്പാന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 6.15നു സന്ധ്യാനമസ്കാരത്തിനു കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും. 7.15ന് അനുസ്മരണപ്രഭാഷണം: ഡോ. ഏബ്രഹാം മാര്‍ സെറാഫിം.
7.45ന് കബറിങ്കല്‍ ധൂപപ്രാര്‍ഥന. 12നു രാവിലെ 6.30നു പ്രഭാത നമസ്കാരം, 7.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും.