മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി
1572646
Friday, July 4, 2025 4:30 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്നലെ വൈകുന്നേരം അപകടം നടന്ന മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആശുപത്രിക്ക് മുമ്പില്‍ വച്ചായിരുന്നു കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് വന്ന പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പ്രദേശത്തുനിന്നു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം വകവയ്ക്കാതെ ഇവര്‍ കരിങ്കൊടി കാട്ടുകയായിരുന്നു.
മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും മുഖ്യമന്ത്രിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി കാണിച്ചത്.