സയൻസ് സിറ്റി പൂർത്തീകരണം: പദ്ധതി നൽകിയാൽ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി
1572626
Friday, July 4, 2025 4:30 AM IST
കുറവിലങ്ങാട്: സയൻസ് സിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി നൽകിയാൽ പോസിറ്റീവായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. സയൻസ് സെന്റർ ഉദ്ഘാടനവേളയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
ശാസ്ത്രത്തിന്റെ ഫലങ്ങൾ ജനങ്ങളിൽ എത്തണമെന്നും ഇതിനായി പരിശ്രമങ്ങൾ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.
സംസ്ഥാനം വിനോദസഞ്ചാരരംഗത്ത് പാരമ്പര്യങ്ങളിലും ചരിത്രത്തിലും ആത്മീയതയിലും ഏറെ ശ്രദ്ധ നേടുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് 400 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു.