പാ​ലാ: കെ.​എം. മാ​ണി സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് ഡി​സീ​സ് മാ​നേ​ജ്മെ​ന്‍റ് സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ജീ​വി​ത​ശൈ​ലീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​കും മു​ന്‍​പ് സ​ങ്കീ​ര്‍​ണ​ത​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് പ്രാ​രം​ഭ ദി​ശ​യി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്.

പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, കാ​ന്‍​സ​ര്‍ അ​ട​ക്ക​മു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും ഭ​ക്ഷ​ണക്ര​മം നി​ശ്ച​യി​ക്ക​ല്‍, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ​യും ഇ​തു​വ​ഴി തു​ട​ക്ക​ത്തി​ല്‍ത്തന്നെ ക​ണ്ടെ​ത്തി ചി​കി​ത്സ ഒ​രു​ക്കാ​ന്‍ സാ​ധി​ക്കും.

ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ച്ച ഹെ​ല്‍​ത്ത് ഗ്രാ​ന്‍​ഡ് 43 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ചി​കി​ത്സാവി​ഭാ​ഗം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ പ​രി​ശോ​ധ​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​മേ​ഹം പോ​ലു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ സാ​ര്‍​വ​ത്രി​ക​മാ​യി മാ​റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ രോ​ഗം പ്രാ​രം​ഭ ദി​ശ​യി​ല്‍​ത്ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണ് നോ​ണ്‍ ക​മ്യൂണി​ക്ക​ബി​ള്‍ ഡി​സീ​സ് കെ​യ​ര്‍ സെ​ന്‍ററിന്‍റെ ല​ക്ഷ്യം. ഇ​വി​ടെ ഡ​യ​ബ​റ്റി​ക് ഫ്യൂ​ട്ട്, റെ​റ്റി​നോ​പ്പ​തി, നെഫ്രോ​പ്പ​തി എ​ന്നി​വ​യി​ല്‍ അ​ടി​സ്ഥാ​ന രോ​ഗ​നി​ര്‍​ണ​യ​ങ്ങ​ളും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ഡ​യ​റ്റ്, പു​ക​വ​ലിനി​ര്‍​ത്ത​ല്‍ എ​ന്നി​വ​യ്ക്കാ​യി കൗ​ണ്‍​സലിം​ഗും മെ​ഡി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​യോ ടെ​സ്റ്റി​യോ മീ​റ്റ​ര്‍, ഹാ​ന്‍​സ് ഹെ​ല്‍​ഡ് ഡോ​പ്പ​ര്‍, ഫാ​റ്റ് ഇ​ന്‍​വെ​സസ് മെഷീ​ന്‍, മെ​ട്രി​യാ​ടി​ക് കാ​മ​റ, മി​നി സൈ​റോ മീ​റ്റ​ര്‍ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ജി ജോ​ജോ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സാ​വി​യോ കാ​വു​കാ​ട്ട്, ജോ​സ് ചീ​രാം​കു​ഴി, പ്ര​ഫ.​ സ​തീ​ഷ് ചൊ​ള്ളാ​നി, ജോ​സി​ന്‍ ബി​നോ, ലീ​ന സ​ണ്ണി, സി​ജി പ്ര​സാ​ദ്, സ​തി ശ​ശി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.