‘ഹൃദയപൂർവം അമ്മയ്ക്കൊപ്പം’ സ്നേഹക്കൂട്ടായ്മ നാളെ
1572627
Friday, July 4, 2025 4:30 AM IST
മോനിപ്പള്ളി: സോഷ്യൽ ജസ്റ്റീസ് ഫോറം സംഘടിപ്പിക്കുന്ന "ഹൃദയപൂർവം അമ്മയ്ക്കൊപ്പം’ സ്നേഹക്കൂട്ടായ്മ നാളെ 10.30ന് ചീങ്കല്ലേൽ സെന്റ് തോമസ് എൽപി സ്കൂൾ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഷീല ദിലീപ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുതിർന്ന അമ്മമാരെ ആദരിക്കും.
പ്രതിഭാസംഗമം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചനും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര മാതാപിതാക്കന്മാരേയും സംസ്ഥാന കമ്മിറ്റി അംഗം ഡോ. പ്രവീണ അഭിജിത് അധ്യാപകരെയും ആദരിക്കും.