മേലേക്കുളം ഉദ്ഘാടനം നാളെ
1572631
Friday, July 4, 2025 4:30 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെയും മണിമല പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മണിമല പഞ്ചായത്ത് 12ാം വാര്‍ഡില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തി ഉപയോഗ്യമാക്കിയ മേലേക്കുളത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിക്കും. പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും പെട്ട് മൂടിപ്പോയി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന മേലേക്കുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗ്യമാക്കി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.
യോഗത്തിൽ മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിള്‍ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മണിമല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.