കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കലും അറസ്റ്റും
1572625
Friday, July 4, 2025 4:30 AM IST
കുറവിലങ്ങാട്: സയൻസ് സെന്റർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് പ്രസിഡന്റിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിൻസൺ ചെറുമലയിൽ, ടോജോ പാലക്കൽ, അമൽ മത്തായി എന്നിവരെയാണ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചത് .