നിരണം തീര്‍ഥാടനകേന്ദ്രത്തില്‍ ദുക്റാനതിരുനാള്‍ ആചരണം
1572572
Thursday, July 3, 2025 6:33 AM IST
നിരണം: വിശുദ്ധ തോമാസ്ലീഹായുടെ പേരിലുള്ള നിരണം തീര്‍ഥാടനകേന്ദ്രത്തില്‍ ദുക്റാന തിരുനാള്‍ ആചരണം ഇന്ന് നടക്കും. രാവിലെ ഏഴിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഉച്ചക്ക് 12.45ന് എടത്വ ഫൊറോനയില്‍നിന്നുള്ള തീര്‍ഥാടകര്‍ എത്തിച്ചേരും. ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപത സന്ദേശനിലയം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ സന്ദേശം നല്‍കും.