സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
1572307
Thursday, July 3, 2025 12:05 AM IST
കോരുത്തോട്: കരുണാ ഭവൻ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ ആറിനു രാവിലെ ഒന്പതുമുതൽ ഒന്നുവരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാന്പിൽ
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഇഎൻടി, ശ്വാസകോശ രോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഫിസിയോതെറാപ്പി വിഭാഗത്തിന്റെ വിവിധ സേവനങ്ങളും രക്തഗ്രൂപ്പ് നിർണയം, പ്രമേഹ പരിശോധന, കൊളസ്ട്രോൾ പരിശോധന തുടങ്ങിയ സേവനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി ലഭ്യമാകും. മെഡിക്കൽ ക്യാമ്പിന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, കരുണാഭവൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലെറിൻ എസ്എബിഎസ് എന്നിവർ നേതൃത്വം നൽകും.