മാമ്പുഴക്കരിയില്‍ സെന്റ് തോമസ് ഹെല്‍ത്ത് സെന്റര്‍ നാളെയാരംഭിക്കും
1572288
Wednesday, July 2, 2025 7:38 AM IST
മാമ്പുഴക്കരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മാമ്പുഴക്കരി ക്രിസിന്റെ സഹകരണത്തോടെ മാമ്പുഴക്കരിയില്‍ സെന്റ് തോമസ് ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നു. നാളെ ഉച്ചയ്ക്ക് 12ന് ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കേരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, സിസ്റ്റര്‍ മെറീന എസ്ഡി, ഡോ. ജിജി ജേക്കബ്, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.
ജീവിത ശൈലി, മഴക്കാല രോഗങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം സഹായകരമാകും. ഡോക്ടറുടെ സേവനം, ആതുരസേവകരുടെ സാന്നിധ്യം, ഫാര്‍മസി എന്നിവ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയും ബ്ലഡ് കളക്ഷന്‍ സൗകര്യം രാവിലെ 6.30 മുതല്‍ 7.30 വരെയും ഉണ്ടായിരിക്കും.
അത്യാഹിത ഘട്ടങ്ങളില്‍ ആബുലന്‍സ് സൗകര്യം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്കും ചികിത്സാ ബുക്കിംഗിനുമായി നമ്പറില്‍ ബന്ധപ്പെടുക ഫോൺ: 0481 2722100, 7736647111.