വിജയദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി
1572283
Wednesday, July 2, 2025 7:29 AM IST
കോതനല്ലൂര്‍: ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയദിനാഘോഷവും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കന്തീശങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്തു.
2024 അഖിലേന്ത്യാ സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ആനന്ദ് പ്യാരേലാല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
പ്രിന്‍സിപ്പൽ റോഷ്നി മാത്യു, ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സുനീഷ് ജോസഫ്, ബോബി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ആഷ്ന ഗര്‍വാസീസ്, ആദിത്യന് ടി. ലാജോ എന്നിവര്‍ പ്രസംഗിച്ചു.